ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ്

Wednesday, July 11, 2012 Posted by ഈയോസ്


012-2013 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. മുന്‍വര്‍ഷങ്ങളേതില്‍ നിന്നു വ്യത്യസ്തമായി അപേക്ഷയുടെ മൂന്നാം പേജില്‍ രശീതി നല്‍കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിഞ്ഞു. ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതു കൊണ്ടു തന്നെ അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല. ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. അതിനുള്ള നിര്‍ദ്ദേശങ്ങളും സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള പാസ്‌വേഡുമെല്ലാം ഒട്ടും വൈകാതെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്നാണറിയുന്നത്. ഈ വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ഓരോ സ്ക്കൂളിനും അനുവദിക്കുന്ന തുക അതാത് ഹെഡ്മാസ്റ്റര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് ഇ-ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പദ്ധതി. അതുകൊണ്ടു തന്നെ അപേക്ഷാ ഫോമിന്റെ പാര്‍ട്ട് 2 ലെ ഒമ്പതാം കോളം പൂരിപ്പിക്കുന്നതിന് നാഷണലൈസ്ഡ് ബാങ്കില്‍ സേവിംങ്സ് അക്കൗണ്ട് ഇല്ലാത്ത സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ സമീപത്തുള്ള നാഷണലൈസ്ഡ് ബാങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് തുടങ്ങിയ ശേഷം വേണം അപേക്ഷകളില്‍ രേഖപ്പെടുത്താന്‍. നിലവില്‍ അക്കൗണ്ടുള്ള സ്ക്കൂളുകള്‍ ആ വിവരം രേഖപ്പെടുത്തിയാല്‍ മതി. ഡാറ്റാ എന്‍ട്രിക്ക് മുന്നോടിയായി ട്രെയിനിങ്ങും ഉണ്ടായേക്കാം. അപേക്ഷകര്‍ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ ഡി.പി.ഐ സര്‍ക്കുലറും അപേക്ഷാ ഫോമും ചുവടെ ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു. ആര്‍ക്കെല്ലാം അപേക്ഷിക്കാം. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം. സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കുള്ള ഈ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ നിര്‍ബന്ധമായും അപേക്ഷയിലെ Renewal കോളം ടിക് ചെയ്യണം. മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. കുടുംബവും വരുമാന നിബന്ധനയും ഒരു കുടുംബത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുണ്ടാവൂ. അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. രക്ഷകര്‍ത്താക്കള്‍ അവരുടെ വരുമാനം സംബന്ധിച്ച് മുദ്രപത്രം ഹാജരാക്കേണ്ടതില്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്. അപേക്ഷകന്റെ മതം തെളിയിക്കാനായി സത്യവാങ് മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ നല്‍കിയാല്‍ മതിയാകും.

പി.എം ഫൌണ്ടേഷന്‍ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Sunday, June 24, 2012 Posted by ഈയോസ്

പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ എപ്ലസ് വാങ്ങി വിജയിച്ച മുസ്ലിം
കുട്ടികള്‍ക്കും ബി ഗ്രേഡ് എങ്കിലും നേടിയ യത്തീംഖാന
അന്തേവാസികള്‍ക്കും പി.എം ഫൌണ്ടേഷന്‍ നല്‍കി വരുന്ന വിദ്യാഭ്യാസ
പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ സിലബസില്‍ പഠിച്ച കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ്
നാടുകളിലുമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. രണ്ടായിരം രൂപയും
സര്‍ട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഇതിനു പുറമെ യൂണിവേഴ്സിറ്റികളില്‍
നിന്ന് റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന പുരസ്കാരങ്ങളും ഉന്നത
വിദ്യാഭ്യാസത്തിനും സിവില്‍ സര്‍വീസ് പരിശീലനത്തിനുമുള്ള സൌകര്യവും
ഫൌണ്ടേഷന്‍ നല്‍കുന്നുണ്ട്. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ ഈ
ലിങ്ക് ഉപയോഗിക്കുക
http://www.pmfonline.org/form. php
. ജൂലൈ 30 ആണ് അവസാന തിയതി. സംശയ നിവാരണത്തിന്
P.M. FOUNDATION
P.O. Box 2395, 39/2159, Ist Floor,
Ambady Apartments,
Warriam Road, Cochin-682016
Phone:0484 – 2367279, Fax:0484 2370417
Website:www.pmfonline.org,
E.mail:pmfoundation@pmfonline. org
http://www.pmfonline.org/form
www.pmfonline.org

റിസര്‍ച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്

Friday, November 18, 2011 Posted by ഈയോസ്

തിരുവനന്തപുരം: രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലേക്ക് ഗവേഷണം, സര്‍വേ, പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നീ വിഷയങ്ങളിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റാ സഹിതം ഡയറക്ടര്‍, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇന്ദിരാഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഈമാസം 30-നകം ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷകള്‍ അയയ്ക്കണം. rgidskerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷകള്‍ അയക്കാം.

വഖഫ് ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പ്

Tuesday, August 16, 2011 Posted by ഈയോസ്


മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലിം സ്റ്റുഡന്‍സിന് വഖഫ് ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാം വര്‍ഷ കോഴ്സിന് ചേര്‍ന്നവര്‍ക്കാണ് അര്‍ഹത. എം.ബി.ബി.എസ് 35, ബി.ടെക് 35, ബി.ഡി.എസ് 11, ബി.വി.എസ്.സി രണ്ട്,ബി.എച്ച്്.എം.എസ് അഞ്ച്, ബി.എ.എം.എസ് അഞ്ച്, ബി.എസ്.സി നഴ്സിങ് ഏഴ് എന്നിങ്ങനെ 100 പേര്‍ക്കാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക. മുന്‍ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ടരലക്ഷത്തില്‍ രൂപയില്‍ കവിയരുത്. അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, ഇന്റര്‍ നാഷനല്‍ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി 682017 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ ഫോം തപാലില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2011 സെപ്റ്റംബര്‍ 30ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. PHONE : 0484 - 2342485

MAULANA AZAD NATIONAL SCHOLARSHIP FOR MERITORIOUS GIRL STUDENTS SCHEME BELONGING TO MINORITIES

Tuesday, August 09, 2011 Posted by ഈയോസ്

MAULANA AZAD NATIONAL SCHOLARSHIP
FOR MERITORIOUS GIRL STUDENTS SCHEME
BELONGING TO MINORITIES
അപേക്ഷ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്കുക