INDIAN RAILWAYS WELCOMES YOU
Monday, April 11, 2011 Posted by ഈയോസ്
ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍ഡ്യന്‍ റെയില്‍വേ സൗജന്യമായി മെക്കാനിക്കല്‍ ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറായി നിയമിക്കുകയും ചെയ്യുന്നു.
സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റ് പരീക്ഷ - 2011
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് സെക്കന്റ് ക്ലാസ് ആയെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ബിരുദം ഉണ്ടായിരിക്കണം. മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും പ്ലസ്ടു/ബിരുദത്തിന് പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
പ്രായം
2011 ആഗസ്റ്റ് 1 ന് 17-21. എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും വികലാംഗര്‍ക്ക് പത്തു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷ എങ്ങിനെ അയക്കാം
www.upsconline.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഓണ്‍ലൈനായി അയക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 50 രൂപയാണ് ഫീസ്. അപേക്ഷ തപാല്‍വഴിയും അയക്കാവുന്നതാണ്. അപേക്ഷാഫോം എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റാഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ക്ക് 100 രൂപയാണ് ഫീസ്. വനിതകള്‍/എസ്.സി/എസ്.ടി/വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
2011 ഏപ്രില്‍ 25
ഈ വര്‍ഷത്തെ പരീക്ഷാ തീയതി
2011 ജൂലായ് 31. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.
തപാല്‍ അപേക്ഷകര്‍ അപേക്ഷ അയക്കേണ്ട വിലാസം
Union Public Service Commission
Dholpur House
Shajahan Road,
New Delhi-110069
0 comments:
Post a Comment