വഖഫ് ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പ്
Tuesday, August 16, 2011 Posted by ഈയോസ്
മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലിം സ്റ്റുഡന്‍സിന് വഖഫ് ബോര്‍ഡ് ലോണ്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഈ അധ്യയന വര്‍ഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാം വര്‍ഷ കോഴ്സിന് ചേര്‍ന്നവര്‍ക്കാണ് അര്‍ഹത. എം.ബി.ബി.എസ് 35, ബി.ടെക് 35, ബി.ഡി.എസ് 11, ബി.വി.എസ്.സി രണ്ട്,ബി.എച്ച്്.എം.എസ് അഞ്ച്, ബി.എ.എം.എസ് അഞ്ച്, ബി.എസ്.സി നഴ്സിങ് ഏഴ് എന്നിങ്ങനെ 100 പേര്‍ക്കാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക. മുന്‍ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം രണ്ടരലക്ഷത്തില്‍ രൂപയില്‍ കവിയരുത്. അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, ഇന്റര്‍ നാഷനല്‍ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി 682017 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ ഫോം തപാലില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2011 സെപ്റ്റംബര്‍ 30ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. PHONE : 0484 - 2342485
0 comments:
Post a Comment