50 ശതമാനം കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി, 2012 നവംബറില്‍ പിന്നോക്ക സമുദായ വികസന വകുപ്പ് രൂപീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിത്തുടങ്ങിയത്. ഈ വര്‍ഷം നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫാറത്തിന്‍റെ മാതൃക www.scholarship.itschool.gov.in, www.education.kerala.gov.in, www.prd.kerala.gov.in, www.ksbcdc.com എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ആയത് ഡൌലോഡ് ചെയ്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രദ്ധിക്കുമല്ലോ.
അപേക്ഷാഫാറത്തിന്‍റെ ഫോമിന്‍റെ ഫോട്ടോസ്റ്റാറ്റ്റ്റ് കോപ്പി ഉപയോഗിച്ചാല്‍ മതി. സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ മാത്രമാണ് ഈ വര്‍ഷവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 44500/- രൂപയാണ്. വാര്‍ഷിക വരുമാനം സംബന്ധിച്ച സാക്ഷ്യപത്രം അപേക്ഷയില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുതിനാല്‍ ഇത്തവണ മുദ്രപ്പത്രം ആവശ്യമില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പരിഗണിക്കുതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വികസന വകുപ്പ് വഴി ലംപ്സം ഗ്രാന്‍റ് അനുവദിക്കുതിനാല്‍ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ സ്വീകരിക്കേണ്ട അവസാന തീയതി 2013 ജനുവരി 15 ആണ്. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റിന് ലഭ്യമാക്കേണ്ടത് ഐ.ടി സ്കൂളിന്‍റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള www.scholarship.itschool.gov.in എന്ന സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ്. ജനുവരി 1 മുതല്‍ 20 വരെ ആണ് ഡാറ്റാ എന്‍ട്രി നടത്തുതിനുള്ള സമയം. മെനോരിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഡാറ്റാ എന്റെര്‍ ചെയ്തതില്‍ നിന്ന് അല്‍പം വ്യത്യാസമേ ഇതിനുള്ളൂ. ആയതിനാല്‍ ഡാറ്റാ എന്‍ട്രിക്ക് പ്രത്യേക പരിശീലനം ലഭിക്കുതല്ല. ഗൈഡ് ലൈന്‍സ് മേല്‍പ്പറഞ്ഞ സൈറ്റുകളിലും, മാത്സ് ബ്ലോഗിലും താമസിയാതെ പ്രസിദ്ധീകരിക്കും.
അടുത്ത വര്‍ഷം മുതല്‍ റിന്യൂവല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ തെ ലഭ്യമാകുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. ആയതിനാല്‍ ഡാറ്റാ എന്‍ട്രി കൂടുതല്‍ എളുപ്പമാവും. ഓരോ വിദ്യാര്‍ത്ഥിക്കും സ്കൂള്‍ കോഡും അഡ്മിഷന്‍ നമ്പരും ചേര്‍ന്ന രജിസ്ട്രേഷന്‍ നമ്പരും ലഭ്യമാകും. ഇത് അപേക്ഷാ ഫാറത്തില്‍ രേഖപ്പടുത്തി സൂക്ഷിക്കണം. ഈ നമ്പര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യാം. ഒരു കുട്ടിക്ക് ഒന്നിലധികം സ്കോളര്‍ഷിപ്പ് ലഭ്യമാകുന്നില്ലായെന്ന് പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തേണ്ടാതാണ്. ഡാറ്റാ വെരിഫിക്കേഷന്‍ സ്കൂള്‍ തലത്തില്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജാതി, വരുമാനം എന്നിവ സംബന്ധിച്ച് സംശയം തോന്നിയാല്‍ പ്രധാനാധ്യാപകന് റവന്യൂ അധികാരിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ആവശ്യപ്പെടാവുതാണ്. സ്കോളര്‍ഷിപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുതാണ്
012-2013 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. മുന്‍വര്‍ഷങ്ങളേതില്‍ നിന്നു വ്യത്യസ്തമായി അപേക്ഷയുടെ മൂന്നാം പേജില്‍ രശീതി നല്‍കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിഞ്ഞു. ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതു കൊണ്ടു തന്നെ അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല. ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കണം. അതിനുള്ള നിര്‍ദ്ദേശങ്ങളും സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള പാസ്‌വേഡുമെല്ലാം ഒട്ടും വൈകാതെ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുമെന്നാണറിയുന്നത്. ഈ വര്‍ഷത്തെ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതി പ്രകാരം ഓരോ സ്ക്കൂളിനും അനുവദിക്കുന്ന തുക അതാത് ഹെഡ്മാസ്റ്റര്‍മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും നേരിട്ട് ഇ-ട്രാന്‍സ്ഫര്‍ ചെയ്യാനാണ് പദ്ധതി. അതുകൊണ്ടു തന്നെ അപേക്ഷാ ഫോമിന്റെ പാര്‍ട്ട് 2 ലെ ഒമ്പതാം കോളം പൂരിപ്പിക്കുന്നതിന് നാഷണലൈസ്ഡ് ബാങ്കില്‍ സേവിംങ്സ് അക്കൗണ്ട് ഇല്ലാത്ത സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ സമീപത്തുള്ള നാഷണലൈസ്ഡ് ബാങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് തുടങ്ങിയ ശേഷം വേണം അപേക്ഷകളില്‍ രേഖപ്പെടുത്താന്‍. നിലവില്‍ അക്കൗണ്ടുള്ള സ്ക്കൂളുകള്‍ ആ വിവരം രേഖപ്പെടുത്തിയാല്‍ മതി. ഡാറ്റാ എന്‍ട്രിക്ക് മുന്നോടിയായി ട്രെയിനിങ്ങും ഉണ്ടായേക്കാം. അപേക്ഷകര്‍ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളടങ്ങിയ ഡി.പി.ഐ സര്‍ക്കുലറും അപേക്ഷാ ഫോമും ചുവടെ ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു.
ആര്‍ക്കെല്ലാം അപേക്ഷിക്കാം.
കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം.
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കുള്ള ഈ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ നിര്‍ബന്ധമായും അപേക്ഷയിലെ Renewal കോളം ടിക് ചെയ്യണം.
മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം.
അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
കുടുംബവും വരുമാന നിബന്ധനയും
ഒരു കുടുംബത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുണ്ടാവൂ.
അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
രക്ഷകര്‍ത്താക്കള്‍ അവരുടെ വരുമാനം സംബന്ധിച്ച് മുദ്രപത്രം ഹാജരാക്കേണ്ടതില്ല.
സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
അപേക്ഷകന്റെ മതം തെളിയിക്കാനായി സത്യവാങ് മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ നല്‍കിയാല്‍ മതിയാകും.
പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ എപ്ലസ് വാങ്ങി വിജയിച്ച മുസ്ലിം
കുട്ടികള്‍ക്കും ബി ഗ്രേഡ് എങ്കിലും നേടിയ യത്തീംഖാന
അന്തേവാസികള്‍ക്കും
പി.എം ഫൌണ്ടേഷന്‍ നല്‍കി വരുന്ന വിദ്യാഭ്യാസ
പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ സിലബസില്‍ പഠിച്ച കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫ്
നാടുകളിലുമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. രണ്ടായിരം രൂപയും
സര്‍ട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഇതിനു പുറമെ യൂണിവേഴ്സിറ്റികളില്‍
നിന്ന് റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന പുരസ്കാരങ്ങളും ഉന്നത
വിദ്യാഭ്യാസത്തിനും സിവില്‍ സര്‍വീസ് പരിശീലനത്തിനുമുള്ള സൌകര്യവും
ഫൌണ്ടേഷന്‍ നല്‍കുന്നുണ്ട്. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ ഈ
ലിങ്ക് ഉപയോഗിക്കുക
http://www.pmfonline.org/form. php
. ജൂലൈ 30 ആണ് അവസാന തിയതി. സംശയ നിവാരണത്തിന്
P.M. FOUNDATIONP.O. Box 2395, 39/2159, Ist Floor,Ambady Apartments,Warriam Road, Cochin-682016Phone:0484 – 2367279, Fax:0484 2370417Website:www.pmfonline.org,E.mail:pmfoundation@pmfonline. orghttp://www.pmfonline.org/formwww.pmfonline.org
തിരുവനന്തപുരം: രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലേക്ക് ഗവേഷണം, സര്‍വേ, പഠന റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നീ വിഷയങ്ങളിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റാ സഹിതം ഡയറക്ടര്‍, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇന്ദിരാഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഈമാസം 30-നകം ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷകള്‍ അയയ്ക്കണം. rgidskerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷകള്‍ അയക്കാം.